ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ നഴ്‌സായ സന്ധ്യയെ വെട്ടിപരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് പെരുമ്പാവൂര്‍ സ്വദേശി മനോജ് ആണ് ആത്മഹത്യ ചെയ്തത്. സന്ധ്യക്ക് കൈക്കും മുഖത്തും വീട്ടിലുണ്ടായിരുന്ന സന്ധ്യയുടെ അമ്മ ശാരദക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

രാവിലെ 7.45ഓടെ അമൃത ആശുപത്രിയുടെ ചേരാനെല്ലൂര്‍ കുന്നുംപുറത്തെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. മക്കളെ സ്‌കൂളില്‍ വിട്ടു തിരിച്ചുവരികയായിരുന്ന സന്ധ്യ. ഭാര്യയെയും അമ്മയെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മനോജ് കുളിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.

വെട്ടേറ്റ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സന്ധ്യ റോഡില്‍ വീഴുന്നത് സമീപത്ത് കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി. ടി.വി കാമറ പകര്‍ത്തിയിട്ടുണ്ട്. റോഡില്‍ കുഴഞ്ഞുവീണ സന്ധ്യയെ പ്രദേശവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരും കുറച്ചു നാളുകളായി അകന്നു കഴിയുകയായിരുന്നു.

എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്.

KCN

more recommended stories