റംസാന്‍ സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള-കര്‍ണാടക ആര്‍ടിസികള്‍

ബെംഗളൂരു: റംസാന് നാട്ടിലെത്താന്‍ ബസ്സില്ലെന്ന വേവലാതി വേണ്ട. സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള – കര്‍ണാടക ആര്‍ടിസി ബസുകള്‍ റെഡി. പെരുന്നാള്‍ തിരക്ക് ബുധനാഴ്ച മുതല്‍ ആരംഭിക്കും. ബത്തേരി, കോഴിക്കോട് ഭാഗങ്ങലിലേയ്ക്കുള്ള തിരക്ക് കണക്കിലെടുത്ത് ബുധനാഴ്ച മുതല്‍ പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കേരള ആര്‍ടിസി അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, ബത്തേരി, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കും റംസാന്‍ സെപ്ഷ്യല്‍ സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ കെ എസ് ആര്‍ ടി സി യുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെയും റെഡ് ബസ് പോര്‍ട്ടലിലൂടെയും കെ എസ് ആര്‍ ടി സി കണ്ടറുകളിലൂടെയും ലഭ്യമാണ്.

കേരള ആര്‍ടിസി സെപഷല്‍ സര്‍വീസുകള്‍

എറണാകുളം ഡീലക്സ്, കോഴിക്കോട് വഴി: വൈകിട്ട് 6.15

തൃശൂര്‍ ഡീലക്സ്, കോഴിക്കോട് വഴി; രാത്രി 7.15

കോഴിക്കോട് ഡീലക്സ്; രാത്രി 9.10 കോഴിക്കോട് ഡീലക്സ്; രാത്രി 9.20

കണ്ണൂര്‍ ഡീലക്സ് (തലശേരി വഴി); രാത്രി 9.40 7

കണ്ണൂര്‍ ഡീലക്സ്; രാത്രി 9.50

പയ്യന്നൂര്‍ എക്സ്പ്രസ് (ചെറുപുഴ വഴി); രാത്രി 10.15

ബത്തേരി സൂപ്പര്‍ഫാസ്റ്റ്; രാത്രി 11.55

അതുപോലെ തന്നെ കര്‍ണാടക ആര്‍ടിസിയും സ്പെഷല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. 14 സ്പെഷലുകളാണ് കര്‍ണാടക ആര്‍ടിസിയുടേതായിട്ട് ഉള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോട്ടയം (2), എറണാകുളം (4), തൃശൂര്‍ (3), മൂന്നാര്‍ (1), പാലക്കാട് (3), കോഴിക്കോട് (1) എന്നിങ്ങനെയാണ് സര്‍വീസുകള്‍.

KCN

more recommended stories