പൂര്‍വ്വ വിദ്യാര്‍ഥി വാട്‌സ് ആപ് കൂട്ടായ്മ; പുസ്തകങ്ങള്‍ കൈമാറി

മൊഗ്രാല്‍പുത്തൂര്‍: 1999/2000 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ഥി വാട്‌സ് ആപ് കൂട്ടായ്മയായ ക്ലാസ്‌മെയ്റ്റ്‌സ് കൂട്ടായ്മ നിര്‍ധനരായ വിദ്യര്‍ഥികള്‍ക്കുള്ള കാല്‍ലക്ഷത്തോളം രൂപയുടെ നോട്ട്ബുക്കുകള്‍ കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ ക്ലാസ്‌മെയിറ്റ്‌സ് വാട്‌സ് ആപ് കൂട്ടായ്മയുടെ അഡ്മിനും സാമൂഹിക പ്രവര്‍ത്തകനുമായ റിയാസ് കുന്നിലിനു കൈമാറി ഉദ്ഘാടനം ചെയ്തു. പലരും സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചും അല്ലാതെയും സ്‌ക്കൂള്‍ പടി ഇറങ്ങിയാല്‍ പിന്നീട് സ്‌ക്കൂളിനെ കുറിച്ചോ അദ്യാപകരെ കുറിച്ചോ ഓര്‍മ്മപോലും ഉണ്ടാകാത്ത കാലഘട്ടത്തിലാണ് നാം സഞ്ചരിക്കുന്നത് ഈ കാലഘട്ടത്തിലും പൂര്‍വ്വവിദ്യാര്‍ഥികളുടെ വോട്‌സ് ആപ് കൂട്ടായിമയും അതിലൂടെ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തക വിതരണവും തന്നെ ആശ്ചര്യപെടുത്തിയെന്നും ഇത്തരം പൂര്‍വ്വ വിദ്യാര്‍ഥികൂട്ടായിമകള്‍ മാതൃകയാക്കണമെന്നും അജിത്കുമാര്‍ പറഞ്ഞു അതോടൊപം കൂട്ടായിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും മെമ്പര്‍സിനും അഭിന്ധന സന്ദേഷവും കൈമാറി ക്രെംബ്രാഞ്ച് സബ്ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍.ഹാഷിം മാളിക.അഷ്‌റഫ് കുന്നില്‍ സക്കരിയ എരിയാല്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

KCN