കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് മോദി; മോദിയുടെ ചലഞ്ച് കുമാരസ്വാമിക്ക്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വസതിയില്‍ വെച്ച് യോഗയും വ്യായാമവും ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കു?വെച്ചാണ് മോദി ചലഞ്ച് ഏറ്റെടുത്ത വിവരം പുറത്തുവിട്ടത്.

ആരോഗ്യം സംരക്ഷിക്കുന്നതിനായി താന്‍ സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളാണ് മോദി വിശദീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഫിറ്റ്‌നസ് ചലഞ്ചിന് രണ്ടുപേരെ ക്ഷണിക്കാനും മോദി മറന്നില്ല. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയെയാണ് ആദ്യമായി മോദി ചലഞ്ചിന് ക്ഷണിച്ചത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് കര്‍ണാടകയില്‍ അധികാരത്തിലിരിക്കുന്ന കുമാരസ്വാമിയെ ആകര്‍ഷിക്കാനാണ് മോദിയുടെ നീക്കമെന്നാണ് കണക്കുകൂട്ടല്‍.
മോദിയുടെ വെല്ലുവിളിക്ക് കുമരസ്വാമി ഉടന്‍ തന്നെ മറുപടിയും നല്‍കി. തന്റ ആരോഗ്യത്തെ കുറിച്ച് വളരെ വലിയ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നതില്‍ സന്തോഷമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. എല്ലാ ദിവസവം ട്രെഡ് മില്ലില്‍ നടക്കുന്ന വ്യക്തിയാണ് താെനന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആരോഗ്യത്തെക്കാള്‍ പ്രധാനം കര്‍ണാടകയുടെ സാമ്ബത്തിക ആരോഗ്യമാണ്. അതിനുള്ള സഹായമാണ് മോദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡായിരുന്നു ഫിറ്റ്‌നസ് ഫോര്‍ ഇന്ത്യ എന്ന പേരില്‍ ഈ ചലഞ്ചിന് തുടക്കമിട്ടത്. അതേറ്റെടുത്ത കോഹ്‌ലി പ്രധാന മന്ത്രിയെ ചലഞ്ച് ചെയ്യുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ മാണിക ബത്രിയെയാണ് മോദി രണ്ടാമതായി ചലഞ്ചിന് ക്ഷണിച്ചത്.

KCN

more recommended stories