എസ് എസ് എല്‍ സി – പ്ലസ്ടു ജേതാക്കളെ അനുമോദിച്ചു

ബോവിക്കാനം : ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ. ഏര്‍പ്പെടുത്തിയ അനുമോദന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ മെജോ ജോസഫ് സ്വാഗതം പറഞ്ഞു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.നളിനാക്ഷന്‍ മുഖ്യാഥിതിയായി സംബന്ധിച്ചു. വിജയികള്‍ക്ക് ബയലില്‍ മുഹമ്മദ് ഹാജി എന്‍ഡോവ്‌മെന്റ് മാനേജര്‍ ബി.അഷ്‌റഫ് വിതരണം ചെയ്തു. ബിന്ദു ശ്രീധരന്‍, നഫീസ മുഹമ്മദ്, അനീസ മന്‍സൂര്‍ മല്ലത്ത്, അരവിന്ദാക്ഷന്‍, ബി.കെ.ഹംസ, മസൂദ് ബോവിക്കാനം, സുഹറബാലനടുക്കം, കരിം കൊയക്കീല്‍, മുഹമ്മദ് ഇര്‍ഷാദ് പ്രസംഗിച്ചു.

KCN

more recommended stories