പട്ള സ്വദേശി മധുവാഹിനി പുഴയില്‍ ഒഴുക്കില്‍പെട്ട് മരിച്ചു

കാസര്‍കോട് : മധുവാഹിനി പുഴയില്‍ ഒഴുക്കില്‍പെട്ട് പട്ള സ്വദേശി മരിച്ചു. പട്ള ബൂഡിലെ മൂസയുടെ മകന്‍ ബഡുവന്‍ കുഞ്ഞി (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വൈകിട്ട് ആറുമണിയോടെ അല്‍പം അകലെ അണക്കെട്ടില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം രണ്ടുമണിയോടെ പട്ള ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും. ഭാര്യ: ഖദീജ. എക മകന്‍ സാബിര്‍ (ഖത്തര്‍).

KCN

more recommended stories