ലോറി സ്‌കൂട്ടറിലിടിച്ച് നവ ദമ്പതികള്‍ മരിച്ചു

മംഗളൂരു: ലോറി സ്‌കൂട്ടറിലിടിച്ച് നവ ദമ്പതികള്‍ മരിച്ചു. കൗപിലെ സമീര്‍ (30), ഭാര്യ ബെല്‍ത്തങ്ങാടി സ്വദേശിനി ഷംറിന്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച നന്തൂര്‍ സര്‍ക്കിളിലാണ് അപകടമുണ്ടായത്. ബെല്‍ത്താങ്ങിടിയിലേക്ക് പോവുകയായിരുന്ന സമീര്‍ ഓടിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന ലോറിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഷംറിന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഈയടുത്താണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇതിനു ശേഷം ഗള്‍ഫിലേക്ക് പോയി നാട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു. നവദമ്പതികളുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി. കങ്കനാടി പോലീസ് കേസെടുത്തു.

KCN

more recommended stories