പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങിമരിച്ചു

മംഗളൂരു: പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങിമരിച്ചു. തന്റെ ജോലി ഭാര്യയ്ക്ക് നല്‍കണമെന്ന് കത്തെഴുതിവെച്ചാണ് മുന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പി.ഡി.ഒ (പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍) കൃഷ്ണസ്വാമി (47) പഞ്ചായത്ത് ഓഫീസിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

വിവരമറിഞ്ഞ് ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.

KCN

more recommended stories