കാസര്‍കോട് ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു

കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് 31വരെ ജില്ലയില്‍ 472 കേസുകള്‍ പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ ശക്തമായ നിയമ നടപടികള്‍ പോലീസ് സ്വീകരിക്കും. പീഡനത്തിനിരയായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും പീഡനത്തിനിരയാകുവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളെ കണ്ടെത്തി അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പഞ്ചായത്ത് ശിശുസംരക്ഷണ കമ്മിറ്റികള്‍ സജീവമായി ഇടപെടും.

ബാലവേലയ്ക്ക് ഇരയാക്കപ്പെട്ടതായി കണ്ടെത്തിയ ഇതര സംസ്ഥാനങ്ങളിലേയും ജില്ലകളിലേയും ഉള്‍പ്പെടെ 28 കുട്ടികളെ കഴിഞ്ഞ വര്‍ഷങ്ങളില്‍ രക്ഷപ്പെടുത്തി കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഇവരെ പുനരധിവസിപ്പിക്കുകയും ചെയ്തു. ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച നിലയില്‍ കണ്ടെത്തിയ മുപ്പതോളം കുട്ടികളെ അതില്‍ നിന്നും തടയുന്നതിനും സാധിച്ചു. വിദ്യാലയങ്ങളില്‍ നിുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതുമായി ബന്ധപ്പെട്ട’് കുട്ടികളുടെ വിവരങ്ങള്‍ അതാത് പഞ്ചായത്ത് ശിശുസംരക്ഷണ കമ്മിറ്റികള്‍ക്ക് കൈമാറുതിനും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികളെ തിരികെ സ്‌കൂളുകളിലെത്തിക്കുന്നതിനും കൂട്ടായ യജ്ഞം നടത്തും. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രൊട്ടക്ഷന്‍ സമിതികള്‍ പുനഃസംഘടിപ്പിക്കും. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന തടയുന്നതിന് അതാത് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ മുന്‍കൈ എടുക്കേണ്ടതാണെന്നും യോഗം തീരുമാനിച്ചു. സ്‌കൂള്‍ പരിസരത്തും മറ്റും ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിക്കണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ ജീവന്‍ ബാബു കെ, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. ശ്രീല മേനോന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ബിജു. പി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വത്സലന്‍. പി, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധുരി എസ്.ബോസ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫൈഗന്റ എ.ജി എന്നിവര്‍ പങ്കെടത്തു.

KCN