ശിഫാത്തുറഹ്മ ഉദ്ഘാടനം ചെയ്തു

തായലങ്ങാടി: അബുദാബി കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി സി യുടെ ജീവ കാരുണ്യ സ്വാന്തന പരിപാടിയായ ശിഫാത്തുറഹ്മയുടെ മൂന്നാം ഘട്ടത്തിന്റെ വിതരണത്തിന്റെ ഉദ്ഘാടനം കാസര്‍കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ , മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറി നിയാസ് പാദാറിന് നല്‍കി നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളായി ശയ്യാവലംബരായി കഴിയുന്ന മുനിസിപ്പല്‍ പ്രദേശത്തെ സാമ്പത്തികമായി ബുദ്ധിമുട്ടുകളനുഭവിക്കുന്ന, കിഡ്നി, ഹാര്‍ട്ട്, ക്യാന്‍സര്‍ മുതലായ നിത്യ രോഗികള്‍ക്ക് ചെറിയൊരു ആശ്വാസം എന്ന നിലയില്‍ പ്രതിമാസം 500 രൂപയുടെ മരുന്ന് നല്‍കുന്ന സ്വാന്തന പരിപാടിയാണ് ശിഫാത്തു റഹ്മ.

തായലങ്ങാടി മുസ്ലിം ലീഗ് ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, മണ്ഡലം ലീഗ് പ്രസിഡന്റ് എ.എം കടവത്ത്, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് അഡ്വ. വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അജീര്‍, ഷാന്‍ഫര്‍, ഹാരിസ് കമ്പിളി, എ. അസീസ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories