ബാലവേല: രണ്ട് കുട്ടികളെ മോചിപ്പിച്ചു

കാസര്‍കോട്: അന്തര്‍ദേശീയ ബാലവേല വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ആന്റി ചൈല്‍ഡ്ലേബര്‍ ടാസ്‌ക്ഫോഴ്സ് തൊഴിലിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബാലവേല ചെയ്തിരുന്ന ഇതരസംസ്ഥാനക്കാരായ രണ്ട് കുട്ടികളെ മോചിപ്പിച്ചു. സീതാംഗോളികിന്‍ഫ്രാ പാര്‍ക്കിലെ ചെരുപ്പുനിര്‍മ്മാണ യൂണിറ്റില്‍ ജോലിചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളെയാണ് മോചിപ്പിച്ചത്.

ജില്ലയില്‍ ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ക് ഫോഴ്സ് യോഗത്തിലാണ് ആന്റിചൈല്‍ഡ് ലേബര്‍ ടാസ്‌ക്ഫോഴ്സ് രൂപീകരിച്ചത്.

KCN

more recommended stories