യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാറിനെതിരെ കേസെടുത്തു

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചല്‍ പൊലീസാണ് സംഭവത്തില്‍ ഗണേഷിനും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തത്.

അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ (22)നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ തേടി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വരികയായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്ന് കാറില്‍ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും.അനന്തകൃഷ്ണന്‍ എം.എല്‍.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

KCN

more recommended stories