പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: ഐ.എന്‍.എല്‍ തുരുത്തി ശാഖാ കമ്മിറ്റി യും ഐഎംസിസി ഷാര്‍ജ കമ്മിറ്റി യും സംയുക്തമായി അണങ്കൂരില്‍ സംഘടിപ്പിച്ച പെരുന്നാള്‍ കിറ്റ് വിതരണം ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് തുരുത്തി ശാഖാ സെക്രട്ടറി അഷ്റഫ് തുരുത്തിക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുഹൈല്‍ തുരുത്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് മുബാറക് ഹാജി, സുബൈര്‍ പടുപ്പ്,ഹനീഫ് കടപ്പുറം, റിയാസ് അമലടുക്കം,മുസ്തഫ തേരവളപ്പ് , മുനീര്‍ കണ്ടാളം,ഉമൈര്‍ തളങ്കര, ഷെരീഫ് ചെമ്പരിക്ക,ഹൈദര്‍ കുളങ്കര,സമീര്‍,നംഷീദ്,ഹസൈനാര്‍ ,ജലാല്‍ , സംശുദ്ധീന്‍,നാസര്‍,ഹാരിസ്,സുഹൈര്‍,ശിഹാബ് പോപ്പി,തുടങ്ങിയവര്‍ സംബന്ധിച്ചു.സഫ്വാന്‍ തുരുത്തി നന്ദിയും രേഖപെടുത്തി.

KCN

more recommended stories