ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി : എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിഷയം പഠിക്കാന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനം കൈകൊള്ളുക.

2011 ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപ്, മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മുകശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദു സമുദായം ന്യൂനപക്ഷമാണ്. ഈ ആവശ്യവുമായി കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ബിജെപി നേതാവ് അശ്വനി ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

KCN

more recommended stories