റംസാന്‍ വ്രത വിശുദ്ധിക്ക് ശേഷം കാസര്‍കോടിന് ഉത്സവത്തിന്റെ നാളുകള്‍; പെരുന്നാള്‍ ഫെസ്റ്റിവലിന് 15 ന് തുടക്കം

കാസര്‍കോട് : റംസാന്‍ വ്രത വിശുദ്ധിക്ക് ശേഷം കാസര്‍കോടിന് ഉത്സവത്തിന്റെ നാളുകള്‍ സമ്മാനിക്കുവാന്‍ പെരുന്നാള്‍ ഫെസ്റ്റിവല്‍. ഐഡിയല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും സംഗം ഈവന്റ്‌സും ചേര്‍ന്നൊരുക്കുന്ന പെരുന്നാള്‍ ഫെസ്റ്റിവലിന് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ പെരുന്നാള്‍ ദിനത്തില്‍ തുടക്കമാകും. മഴ കാരണം പ്രത്യേകം സജ്ജീകരിച്ച ടെന്റിലാണ് പരിപാടി. സ്പീഡ് വേ ഗ്രൗണ്ടില്‍ ജൂലൈ 1 വരെയാണ് പെരുന്നാള്‍ ഫെസ്റ്റിവല്‍. അജ്മീര്‍ ജാനേ വാലേ… എന്ന ഹിറ്റ് കവാലി സോങിലൂടെ മലയാളി കളുടെ മനം കവര്‍ന്ന ഇശല്‍ സുല്‍ത്താന്‍ അഷ്റഫ് പയ്യന്നൂരിന്റെ ഇശല്‍ സന്ധ്യ പെരുന്നാള്‍ ദിനത്തില്‍ ഫെസ്റ്റാനോടനുബന്ധിച്ച് അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവ മ്യൂസിക് ബ്രാന്‍ഡ് അവതാരപ്പിക്കുന്ന ഗാനമേള, ആബിദ് കണ്ണൂര്‍ നയിക്കുന്ന ഇശല്‍ നിലാവ്, ചാനല്‍ ഫെയിം കുഞ്ഞു അവതരിപ്പിക്കുന്ന പട്ടുറുമാല്‍ മൈലാഞ്ചി രാവ്, ആതില്‍ അതു നയിക്കുന്ന ഇശല്‍ മുഹബ്ബത്ത്, എന്നിവ നടക്കും. പൊട്ടിച്ചൊരിയുടെ മാല പ്പടക്കം തീര്‍ത്ത് ഹാസ്യ സദസ്സുകള്‍ സമ്മാനിച്ച കോമഡി ഷോയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. കാഴ്ച്ചാ വൈവിധ്യങ്ങളുടെ വിരുന്നൊരുക്കുന്ന ഫെസ്റ്റില്‍ കുട്ടികള്‍ ക്കായുള്ള ബോട്ടിങ്, ഐസ് ആന്‍ഡ് സ്‌നോ വേള്‍ഡ്, ആര്‍ട്ടിഫിഷ്യല്‍ ഫ്‌ലവര്‍ ഷോ, ഗോസ്റ്റ് ഹൗസ്, ബിസിനസ് സ്റ്റാള്‍, ഇന്‍ഡോര്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, സ്‌കോര്‍പിയോ കാര്‍, ഡ്രാഗണ്‍ ട്രെയിന്‍, ആകാശ തോണി, ചാടി രസിക്കാന്‍ ബോണ്‍സി ബലൂണ്‍, എന്നിവയുണ്ടാകും. രുചി വൈവിധ്യങ്ങളുടെ കലവറയുമായി വിശാലമായ ഫുഡ് കോര്‍ട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

KCN

more recommended stories