ആത്മ വിശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ നാടെങ്ങും ചെറിയ പെരുന്നാള്‍ ആ ഘോഷം

ആത്മ വിശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. വ്രതവിശുദ്ധിയാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് നന്മകളുടെ സന്ദേശം പകരുന്ന ചെറിയ പെരുന്നാളിനെ വിശ്വാസികള്‍ വരവേറ്റത്. വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്ലാം സമൂഹം ചെറിയ പെരുനാള്‍ ആഘോഷത്തില്‍. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തില്‍ പുലര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ഓരോ വിശ്വാസിയും പെരുന്നാളിനെ വരവേറ്റത്.പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും ഈ ദിവസം ഭക്ഷണത്തിനു വകയില്ലാതെ കഷ്ടപ്പെടരുതെന്നാണ് സന്ദേശം. പ്രാര്‍ഥനാനിര്‍ഭരമായ പകലിനും ആഘോഷത്തിന്റെ പകിട്ടിനൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന വേളകൂടിയാണ് ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍. . വ്രതവിശുദ്ധിയാല്‍ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് നന്മകളുടെ സന്ദേശം പകരുന്ന ചെറിയ പെരുന്നാളിനെ വിശ്വാസികള്‍ വരവേറ്റത്.

മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കുന്ന തിരക്കിലാണ് വിശ്വാസികള്‍. മഴയെത്തുടര്‍ന്നു ജില്ലയില്‍ പലയിടത്തും ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. തളങ്കര മാലിക്ക് ദീനാര്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് മജീദ് ബാഖവി നേതൃത്വം നല്‍കി,ഹസനത്തുല്‍ ജാരിയ മസ്ജിദില്‍ അതീഖ് റഹ്മാന്‍ ഫൈസിയും ഇസ്ലാമിക് സെന്റര്‍ മസ്ജിദ് നാസര്‍ ചെറുകരയും ചെമ്മനാട് ജമാഅത്ത് ജുമാ മസ്ജിദില്‍ ലുത്തുഫുല്ലാഹ് ഇംദാദിയും,പരവനടുക്കം ആലിയ മസ്ജിദില്‍ഖലീലു റഹ്മാന്‍ നദ് വി യും നേതൃത്വം നല്‍കി. പരവനടുക്കം ആലിയ മസ്ജിദില്‍ ഖലീലു റഹ്മാന്‍ നദ് വിയും, കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍ നാസര്‍ ചെറുകരയും പെരുന്നാള്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. കാഞ്ഞങ്ങാടും വിവിധ ഇടങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു.

KCN

more recommended stories