തിരുവനതപുരം: പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഈ പദ്ധതി നടപ്പിലാക്കുക വഴി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വൈദ്യുതി ക്ഷാമം ഒരുപരിധി വരെയെങ്കിലും കുറയ്ക്കാനാണ് ലക്ഷ്യം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജകേരള മിഷന് പ്രഖ്യാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥിതി വിവരകണക്കുകള്‍ അനുസരിച്ചു സോളാര്‍ പാനലുകള്‍ വഴി 500 മെഗാവാള്‍ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ശ്രെമമെന്നും 2021ഓടെ പദ്ധതി വിപുലീകരിച്ചു 1000 മെഗാവാള്‍ട് വൈദ്യുതി ഉല്പ്പാദിപ്പിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മാത്രമല്ല താല്പര്യമില്ലാത്ത വീടുകളില്‍ കെ എസ് ഇ ബി സ്വമേധയാ സ്ഥാപിക്കുമെന്നും അതിന് തുച്ഛമായ വാടകയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സോളാര്‍ പാനലുകള്‍ വഴി 110 മെഗാവാള്‍ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
more recommended stories
-
സ്കൂട്ടര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു സുഹൃത്തിന് പരിക്ക്
സഹായത്രികയായ അജ്മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍.
-
കേരളത്തില്‍ എന്‍ഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുന്‍ യുഡിഎഫുകാര്‍ എന്ത് വിരോധാഭാസമെന്ന് പിണറായി വിജയന്
സ്വന്തം പാര്‍ട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ.
-
ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ സിഎഎ എടുത്തുകളയും; രമേശ് ചെന്നിത്തല
കാഞ്ഞങ്ങാട് ഇന്ത്യാ മുന്നണി അധികാരത്തിലേറിയാല്‍ ആദ്യ.
-
കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പണം വാങ്ങിയെന്ന പി വി അന്‍വറിന്റെ ആരോപണം പ്രതിപക്ഷ നേതാവിനെതിരായ ഹര്‍ജി തള്ളി
സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന.
Leave a Comment