പെരുന്നാള്‍ ദിനത്തില്‍ മാതൃക പ്രവര്‍ത്തനവുമായി കോളിയടുക്ക വിനയ ക്ലബ്ബ് പ്രവര്‍ത്തകര്‍. 400-ഓളം പേര്‍ക്ക് ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

കാറഡുക്ക :ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോളിയടുക്ക വിനയ ക്ലബ്ബ് പ്രവര്‍ത്തകര്‍ രംഗത്ത്. പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി, പെരുന്നാള്‍ ദിനത്തില്‍ സൗജന്യ ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വിനയ ക്ലബ്ബ് പ്രവര്‍ത്തകര്‍ മാതൃകയായി.മുള്ളേരിയ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു മരുന്ന് വിതരണം.പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ക്ലബ്ബില്‍ വെച്ചാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തത്. മലയോര പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ മരുന്ന് വാങ്ങുവാനെത്തി. 400-ഓളം പേര്‍ക്ക് മരുന്ന് വിതരണം ചെയ്തു.കാറഡുക്ക പഞ്ചാത്ത് 15-ാം വാര്‍ഡ് മെമ്പര്‍ വിനോദന്‍ നമ്പ്യാര്‍, വിനയ ക്ലബ്ബ് പ്രസിഡന്റ് ശശിന്ദ്രന്‍, സെക്രട്ടറി സുധാമന്‍, ട്രഷറര്‍ സോമശേഖന്‍, വൈസ് പ്രസിഡന്റ് രവി കെ കെ,  ജോയിന്റ് സെക്രട്ടറി ശരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories