ഒരു വയസുകാരിയെ പീഡിപ്പിച്ച് തല നിലത്തടിച്ച് കൊന്നു; 22 കാരന്‍ അറസ്റ്റില്‍

പൂനെ: പൂനെയില്‍ ഒരു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്.

സംഭവത്തില്‍ മാല്‍ഹാരി ബന്‍സോഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവില്‍ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ മാല്‍ഹാരി തട്ടിക്കൊണ്ടു പോവുകയായിരുന്നു. പീഡനത്തിനുശേഷം ഇയാള്‍ കുട്ടിയുടെ തല നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്.

രാത്രിയില്‍ സമീപം ഉറങ്ങിക്കിടന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ സമീപത്ത് തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാല്‍ഹാരി കുട്ടിയെ എടുത്തുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

KCN

more recommended stories