അടിമപ്പണി: എഡിജിപി സുധേഷ് കുമാറിനെ നീക്കി

തിരുവനന്തപുരം > എഡിജിപി സുധേഷ്‌കുമാറിനെ ആംഡ് പൊലീസ് ബെറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നും നീക്കി. പൊലീസുകാരോട് മോശമായി പെരുമാറുന്നുവെന്നും അടിമപ്പണി എടുപ്പിക്കുന്നുവെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.

എഡിജിപിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ക്യാമ്ബ് ഫോളോവേഴ്സും രംഗത്തെത്തിയിരുന്നു. സുധേഷിന്റെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിത ക്യാമ്ബ് ഫോളോവര്‍ ആരോപിച്ചു. പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കുകയുമുണ്ടായി.

KCN