റീസര്‍വ്വെ നടപടികളില്‍ പരാതി; മന്ത്രി ഇ.ചന്ദ്രശേഖരന്‍ കാസര്‍കോട് താലൂക്ക് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി.

കാസര്‍കോട് : രാവിലെ പത്തരയോടെയാണ് താലൂക്ക് ഓഫീസില്‍ ജില്ലാ കലക്ടര്‍ ജീവന്‍ബാബു അടക്കമുള്ള ഉദ്ദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി എത്തിയത്.പത്തു വില്ലേജുകളില്‍ നടക്കുന്ന റീസര്‍വ്വെ നടപടികളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം.പന്ത്രണ്ടായിരത്തില്‍പ്പരം പരാതികള്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായിട്ടുണ്ട്.ഇതടക്കം സമയബന്ധിതമായി പരിഹരിച്ച് റീസര്‍വ്വെ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റീസര്‍വ്വെ നടപടികള്‍ക്കായി 76 – സര്‍വ്വെയര്‍മാരെയാണ് ജില്ലയില്‍ നിയമിച്ചിട്ടുണ്ട്.പരാതികളടക്കം പരിഹരിച്ച് നാലു മാസത്തിനകം ഭൂവുടമകള്‍ക്ക് നികുതി അടക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് മന്ത്രി ഉദ്ദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.കാലവര്‍ഷക്കെടുതിക്കിടെ കാസര്‍ക്കോട് താലൂക്കോഫീസില്‍ മന്ത്രി എത്തുമ്പോള്‍ ആകെയുള്ള 71 ജീവനക്കാരില്‍ 37 പേര്‍ മാത്രമാണ് ജോലിക്കെത്തിയിരുന്നത്.

KCN

more recommended stories