അന്ത്യോദയ എക്‌സ്പ്രസ്: കാസര്‍കോടിനൊരിടം എംപിക്ക് നിവേദനം നല്‍കി

കാസര്‍കോട്: പുതുതായി ആരംഭിച്ച മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിനു കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് കാസര്‍കോടിനൊരിടം ജനകീയ കൂട്ടായ്മ ജില്ലയിലെത്തിയ രാജ്യസഭാ എംപി വി.മുരളീധരന് നിവേദനം നല്‍കി.

എല്ലാ ജില്ലാ കേന്ദ്ര സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കേണ്ടതാണെന്നും ഇവിടെ സ്റ്റോപ്പ് അനുവദിക്കാതിരിക്കാനുള്ള തടസ്സം എന്താണെന്നു മനസ്സിലാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച ചെയ്യുമെന്നും എംപി അറിയിച്ചു. ശിഹാബ് കെജെ മൊഗര്‍, ഡോ. ഷമീം മുഹമ്മദ്, അഹ്റാസ് അബൂബക്കര്‍ എകെ, കെപിഎസ് വിദ്യാനഗര്‍, സഫ്വാന്‍ വിദ്യാനഗര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories