ശറഫിയ കെ എം സി സിയുടെ സ്‌നേഹ സ്പര്‍ശം 2018 റംസാന്‍ റിലീഫ് സംഘടിപ്പിച്ചു

ജിദ്ദ : ജിദ്ദ ശറഫിയ കെ എം സി സിയുടെ ആഭിമുഖ്യത്തിലുളള റംസാന്‍ റിലീഫിന്റെ ഭാഗമായുളള ‘സ്‌നേഹസ്പര്‍ശം 2018’ വിവിധ കാരുണ്യ പരിപാടികളോടെ നടത്തി. എരിയാലില്‍ നടന്ന പരിപാടി കാസര്‍കോട് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി കുഞ്ഞാമുവിന് ഭക്ഷണ കിറ്റ് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജിദ്ദാ കെ എം സി സി ജില്ല ചെയര്‍മ്മാന്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറി പി എം മുനീര്‍ ഹാജി, മഹ്മൂദ് കുളങ്കര, പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി, എ കെ ഷാഫി, എ പി ജാഫര്‍, ജാഫര്‍ അക്കര, മുജീബ് കമ്പാര്‍, ഹാരിസ് എരിയാല്‍, മന്‍സൂര്‍ അക്കര, ഷംസു മാസ്‌കൊ, ഹുസൈന്‍ പോസ്റ്റ് ഇ എം ഷാഫി എന്നിവര്‍ സംബന്ധിച്ചു

KCN

more recommended stories