ലഘുലേഖ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ കുടുംബക്ഷേമ ഉപകേന്ദ്രവും മടിക്കൈ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയും ചേര്‍ന്ന് തയ്യാറാക്കിയ ബോധവല്‍ക്കരണ ലഘുലേഖ പ്രകാശനം ചെയ്തു. ‘പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത’ എന്നു പേരിട്ടിരിക്കുന്ന ലഘുലേഖയില്‍ വിവിധ തരം പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള വിവരങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നിവ പ്രതിപാദിച്ചിട്ടുണ്ട്. വാഴക്കോട് നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമപഞ്ചായത്തംഗം കെ.എ.ബിജി ലഘുലേഖ പ്രകാശനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എ.ശ്രീകുമാര്‍ ക്ലാസെടുത്തു. പി.കുഞ്ഞിക്കണ്ണന്‍, എന്‍. കേളു നമ്പ്യാര്‍, ശങ്കരന്‍ വാഴക്കോട്, പി.ഗിരിജ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories