ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ചിലും കുട്ടികളെ കാണാതായി; രക്ഷകരായി പോലീസ്

ഉദുമ: ബേക്കല്‍ കോട്ടയിലും പള്ളിക്കര ബീച്ചിലും കുട്ടികളെ കാണാതായി; രക്ഷകരായി പോലീസ്. മൂന്ന് കുട്ടികളെയാണ് തിരക്കിലകപ്പെട്ട് കാണാതെ പോയത്. ആറുവയസ്സുള്ള ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ ബേക്കല്‍ കോട്ടയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ മറന്ന് വീട്ടിലെത്തിയിരുന്നു. ടൂറിസം പോലീസിലെ സതീശന്‍ ഈ കുട്ടിയെ ബേക്കല്‍ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് മാതാവെത്തി കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

ബേക്കല്‍ ബീച്ചിലും സമാനരീതിയിലുള്ള സംഭവമാണ് ഉണ്ടായത്. നീലേശ്വരത്തുനിന്നുവന്ന കുടുംബത്തിലെ ഏഴുവയസ്സുള്ള പെണ്‍കുട്ടിയെയാണ് ബീച്ചില്‍ കാണാതായത്. കുട്ടിയെ കണ്ടെത്തിയപ്പോഴാണ് മൂന്നുവയസ്സുള്ള മറ്റൊരു പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടികളെ പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറി.

KCN