കെ.കുഞ്ഞിരാമന്‍ എം.എല്‍.എയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ് പ്രസില്‍ ഇന്ന് രാവിലെ നാട്ടില്‍ നിന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ ഉടനെയാണ് ഇദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.

KCN

more recommended stories