ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

നായന്‍മാര്‍മൂല: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച ശേഷം പൂര്‍ണ്ണമായും കത്തിനശിച്ചു. പടിഞ്ഞാര്‍ മൂലയിലെ ഹനീഫ് മൊട്ടയിലിന്റെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം പെരുന്നാളിന് വീട് പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടിലെ വയറിംഗിനും കാര്യമായ കേട്പാട് സംഭവിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. സംഭവസമയത്ത് വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.അഹമദ് ഹാജിവീട് സന്ദര്‍ശിച്ചു.

KCN

more recommended stories