ചെറു നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചേക്കും

ആര്‍ബിഐ നിരക്ക് വര്‍ധിപ്പിച്ചതോടെ ഭവന വായ്പ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്ക് വര്‍ധിക്കുമെന്ന ആശങ്കയാണ് പലര്‍ക്കും.

എന്നാല്‍ നിരക്ക് വര്‍ധനയെ ആശ്വാസത്തോടെ കാണുന്നവരുമുണ്ട്. മാസങ്ങളായി തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് താമസിയാതെ കൂട്ടിയേക്കും.

എന്‍എസ് സി, കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയവയുടെ പലിശയാണ് വര്‍ധിക്കുക.

വിവിധ നിക്ഷേപ പദ്ധതികളുടെ സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായനിരക്കുമായി ബന്ധപ്പെടുത്തിയാണ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചുവരുന്നത്.

ബോണ്ടില്‍നിന്നുള്ള ആദായത്തില്‍ വര്‍ധനയുണ്ടായിട്ടും ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടിയിരുന്നില്ല. അടുത്ത പാദത്തില്‍ പലിശ 10 മുതല്‍ 20 ബേസിസ് പോയന്റുവരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.

ബാങ്കുകളും പലിശകൂട്ടി
ആര്‍ബിഐ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുമുമ്‌ബേ രാജ്യത്തെ പൊതുമേഖല-സ്വകാര്യ ബാങ്കുകള്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചുതുടങ്ങി. സ്ഥിര നിക്ഷേപ പദ്ധതികള്‍ക്കും റിക്കറിങ് ഡെപ്പോസിറ്റുകള്‍ക്കും ഇത് ബാധകമാണ്. നിലവില്‍ നേരിയതോതിലാണ് പലിശ വര്‍ധിപ്പിച്ചതെങ്കിലും താമസിയാതെ നിരക്ക് വര്‍ധന തുടരുമെന്നുതന്നെയാണ് സൂചന.

KCN

more recommended stories