മല്ലം വാര്‍ഡില്‍ കാരുണ്യ സംഗമം സംഘടിപ്പിച്ചു

മുളിയാര്‍: മല്ലം വാര്‍ഡില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച കാരുണ്യ സംഗമം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ശാഖ യൂത്ത് ലീഗ് സി.എച്ച് സെന്ററിലേക്ക് നല്‍കുന്ന സൗജന്യ മരുന്നുകളുടെ കൈമാറ്റം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി.ശാഫിയും, റംസാന്‍ റിലീഫ് വിതരണോല്‍ഘാടനം പഞ്ചായത്ത് മുസ്ലിംലീഗ്പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞിയും നിര്‍വ്വഹിച്ചു.

വാര്‍ഡ് പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് മല്ലം സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്വീബ് അബ്ബാസ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞി, എം.എ.ഖാദര്‍, എസ്.ടി.യു. ജനറല്‍ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, മൊട്ട അബ്ദുള്‍ ഖാദര്‍, അബ്ബാസ് കൊളച്ചപ്പ്, അനീസ മന്‍സൂര്‍, ഷെഫീഖ് ആലൂര്‍, ഷെരീഫ് മല്ലത്ത്, അബ്ദുല്ല കുഞ്ഞി മുണ്ടപ്പള്ളം, ഹമീദ്‌പോക്കര്‍, ബി.കെ. റംഷാദ്, മുനീര്‍ തൈവളപ്പ്, മുഹമ്മദ് കുഞ്ഞി പോക്കര്‍, എം.കെ.മുഹമ്മദ് കുഞ്ഞി,എം.കെ.അബ്ദുല്ല, ഹമീദ് ചെറക്കാല്‍, സാബിര്‍ മല്ലം, ബഷീര്‍ തൈവളപ്പ് പ്രസംഗിച്ചു.

KCN

more recommended stories