ഉപ്പളയില്‍ ലോറി റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു

ഉപ്പള: ലോറി റോഡിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. കുക്കാര്‍ പാലത്തിനടുത്ത് ദേശീയപാതയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നു കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് 15 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കുക്കാര്‍ പാലത്തിനടുത്തുള്ള വളവുകള്‍ അപകടം വരുത്തുന്നതായും അധികൃതര്‍ അപകടം കുറയ്ക്കാനായി നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

KCN

more recommended stories