വായനാ പക്ഷാചരണത്തിന് തുടക്കമായി

കാസര്‍കോട് : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വായനാവാരാചരണത്തിന് കാഞ്ഞങ്ങാട് മേലങ്കോട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ യുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യപ്രഭാഷണം നടത്തി ഗായകന്‍ വി ടി മുരളി മുഖ്യാതിഥിയായിരുന്നു.

ക്ലാസ്റൂം ലൈബ്രറിയിലേക്ക് പുസ്തകം കൈമാറല്‍ കൊച്ചു മാസിക പ്രകാശനം എഴുത്തുപ്പെട്ടിടെ ഗാനം എ സി കമ്ണന്‍ നായരുടെ ഡയറികുറിപ്പ് അവതരണം എന്നിവയും പരിപ്പാടിയുടെ ഭാഗമായിരുന്നു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയാനാവി കൈണ്‍സിലര്‍ എച്ച് ആര്‍ ശ്രീധരന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ പി ജയഗേവന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ ഗിരീഷ് ചോലയില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍ ഇ.വി, പ്രസ് ഫോറം പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍ എസ് എസ് എ പ്രൊജക്ട് ഓഫീസര്‍ പി പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. പി പ്രഭാകരന്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. എം വി വനജ കാവ്യാലാപനം നിര്‍വ്വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി വി കെ പനയാല്‍ സ്വാഗതവും ഹെഡ്മാസറ്റര്‍ കൊടക്കാട് നാരായണന്‍ നന്ദിയും പറഞ്ഞു. പ്രസസ്ത സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ സ്വാഗത ഗാനത്തോടെയാണ് പരിപ്പാടികള്‍ ആരംഭിച്ചത്

KCN

more recommended stories