നിപ്പാ വൈറസ് പനി : മാറ്റിവച്ച പി എസ്സ് സി പരീക്ഷ ജൂണ്‍ 29-ന്

കാസര്‍കോട് : നിപ്പാ വൈറസ് പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് മാറ്റിവെച്ച ഈ മാസം 13- ലെ വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ (മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) (കാറ്റഗറി നമ്പര്‍ : 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഈ മാസം 29-ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തും. പരീക്ഷാ കേന്ദ്രത്തിനും ഉദ്യോഗാര്‍ത്ഥികളുടെ രജിസ്റ്റര്‍ നമ്പറുകള്‍ക്കും മാറ്റമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റ്, കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ എന്നിവ സഹിതം പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.

KCN

more recommended stories