ഐ.പി.എല്‍ പ്രെഡിക്ഷന്‍ സീസണ്‍ 4: വിജയികള്‍ക്ക് സമ്മാനം നല്‍കി

കാവുഗോളിചൗക്കി: സി.വൈ.സി.സി ചൗക്കി ഐ.പി.എല്‍ പ്രെഡിക്ഷന്‍ സീസണ്‍ 4 പ്രവചന മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. ഒന്നാസ്ഥാനം കരസ്ഥമാക്കിയ സി.വൈ.സി.സി ജി.സി.സി മെമ്പറായ ജാസിര്‍ ചൗക്കിയുടെ ക്യാഷ് അവാര്‍ഡ് സി.വൈ.സി.സി ചൗക്കി ഉപദേശക സമിതി അംഗം മുസ്തഫാ തോരവളപ്പില്‍ ക്ലബ്ബ് ആക്ടിംഗ് സെക്രട്ടറി സിദ്ധീക്ക് വെസ്റ്റിന് കൈമാറി.

ജാസിര്‍ ചൗക്കി ഗള്‍ഫിലായത്‌കൊണ്ട് ജാസിറിന്റെ ഉപഹാരം ക്ലബ്ബ് മെമ്പറായ അഹ്മദ് എല്‍.ഐ.സി ജി.സി.സി മെമ്പറായ അഷ്‌റഫിന് കൈമാറി. രണ്ടാസ്ഥാനം കരസ്ഥമാക്കിയ സവാദിന് ക്ലബ്ബ് ഉപദേശക സമിതി അംഗം ഹനീഫ് കടപ്പുറം ഉപഹാരവും ക്യാഷവാര്‍ഡ് ക്ലബ്ബ് ജി.സി.സി മെമ്പര്‍ ആദം കുണ്ടത്തിലും നല്‍കി. എല്ലാ വര്‍ഷവും ഐ.പി.എല്‍ പ്രെഡിക്ഷന്‍ നല്ല രീതിയില്‍ നടത്തികൊണ്ടുപോകുന്ന സൈഫുല്‍ ഹക്കിനെ ബെസ്റ്റ് കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു ഇതിനുള്ള ഉപഹാരം സി.വൈ.സി.സി ജി.സി.സി മെമ്പര്‍ ഇര്‍ഷാദ് സൈഫുല്‍ ഹക്കിന് നല്‍കി. ദില്‍ഷാദ് ബിന്ദാസ് അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് അംഗങ്ങളായ ഖാലിദ് കടപ്പുറം, സഫുവാന്‍ ചൗക്കി, അഹമ്മദ് ഫസ്സല്‍, ഫയാസ്, നൗഷദ്, നവാസ്, ഹിഷാം തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories