കുഞ്ഞാലി മരക്കാറില്‍ ലാലേട്ടനൊപ്പം പ്രണവും

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാര്‍ ചിത്രം മരക്കാറില്‍ പ്രണവ് മോഹന്‍ലാലും. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞാലി മരയ്ക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക.

പ്രമുഖ നിര്‍മാതാവും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. സി.ജെ റോയിയും ആന്റണി പെരുമ്ബാവൂരും ചേര്‍ന്ന് 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ‘മരക്കാര്‍ അറബിക്കടലിെന്റ സിംഹം’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.

കാലാപാനി സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ് മരക്കാര്‍ സിനിമയുടെ പിന്നണിയിലുമുള്ളതെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രിയദര്‍ശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേര്‍ത്താണ് കഥ തയാറാക്കിയിരിക്കുന്നത്.

KCN

more recommended stories