സര്‍വ്വാന്‍സ് ഖത്തര്‍ കമ്മിറ്റി രൂപീകരണവും ഈദ് സംഗവും സംഘടിപ്പിച്ചു

ഖത്തര്‍ : സര്‍വ്വാന്‍സ് ഖത്തര്‍ കമ്മിറ്റി രൂപീകരണവും ഈദ് സംഗവും സംഘടിപ്പിച്ചു. സാമുഹിക സാംസ്‌കാരിക ജിവകാരുണ്യ രംഗങ്ങളില്‍ നാടിന്റെ നാഡിമിടിപ്പായി മുന്നേറുന്ന സര്‍വ്വാന്‍സ് ചൗക്കിയുടെ പ്രവര്‍ത്തനത്തിന്‍ കൂടുതല്‍ ഊര്‍ജ്ജം പകരാനും പ്രവര്‍ത്തനം നാടിന്റെ നന്മയ്ക്കും ഉന്നമനത്തിനും വേണ്ടി ജി സി സി യിലെ വിവിധ രാജ്യങ്ങളിലായി കമ്മിറ്റി രൂപികരണത്തിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന സര്‍വ്വാന്‍സ് ചൗക്കിയുടെ മെംബര്‍മാരെ ഏകോപിച്ച് ഖത്തര്‍ കമ്മിറ്റിക്ക് രുപികരണം നല്‍കി. നവാസിന്റെ വസതിയില്‍ ചേര്‍ന്ന സംഗമത്തില്‍ പ്രസിഡന്റായി നവാസ് കെ കെ പുറത്തെയും ജനറല്‍ സെക്രട്ടറിയായി അജ്ജു കസ്സുവിനെയും, ട്രഷറയായ് അത്തുവിനെയും ജോയിന്റ് സെക്രട്ടറിയായി ആബിനെയും യോഗം തിരഞ്ഞെടുത്തു. അജ്ജു കസ്സുവിന്റെ അധ്യക്ഷതയില്‍ നവാസ് സ്വാഗതം പറഞ്ഞു, റഹിം, ഉനെയിസ്, റൗഫ്,അമ്രാസ്,ജസിര്‍,ജാച്ചു എന്നിവര്‍ സംബന്ധിച്ചു അത്തു നന്ദിയും പറഞ്ഞു

KCN

more recommended stories