ജീവന് ഭീഷണി: സാക്ഷി ധോണി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി

റാഞ്ചി: ജീവന് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്ത് ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കി. പിസ്റ്റള്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ കയ്യില്‍ കരുതാാനാണ് സാക്ഷി അനുമതി തേടിയത്.

താന്‍ വീട്ടില്‍ മിക്കപ്പോഴും തനിച്ചായതിനാല്‍ ഭീഷണിയുണ്ടെന്ന് അവര്‍ അപേക്ഷയില്‍ സൂചിപ്പിച്ചു. കാലതാമസം കൂടാതെ തന്നെ ലൈസന്‍സ് അനുവദിക്കാന്‍ അധികൃതരോട് സാക്ഷി ആവശ്യപ്പെട്ടു. 9 മില്ലീമീറ്റര്‍ പിസ്റ്റള്‍ ആയുധങ്ങള്‍ക്ക് എം.എസ് ധോണിക്ക് 2010ല്‍ ആയുധ ലൈസന്‍സ് നല്‍കിയിരുന്നു.

KCN

more recommended stories