‘മാതൃഭൂമി’ മധുരം മലയാളത്തിന് തുടക്കമായി

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ‘മാതൃഭൂമി’ മധുരം മലയാളത്തിന് തുടക്കമായി. പാലക്കുന്ന് സിറ്റി സെന്റര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മൂകാംബിക ഗോള്‍ഡ് ആന്റ് സില്‍വറിന്റെ ഉടമയായ ടി.വി പ്രമോദാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒമ്പതാം തരത്തില്‍ പഠിക്കുന്ന ടി.വി ശിവാനിയുടെ അച്ഛനും കൂടിയാണ് പ്രമോദ്.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.മാധവന് മാതൃഭൂമി പത്രം നല്‍കി ടി.വി പ്രമോദ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അധ്യാപകന്‍ എ.ദിനേശന്‍ അധ്യക്ഷത നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി സുധ,സി. രതി പ്രമോദ്, ഫീല്‍ഡ് പ്രമോട്ടര്‍ ടി. ശ്രീധിഷ് പാലിച്ചിയടുക്കം എന്നിവര്‍ സംസാരിച്ചു

KCN