മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ജെസ്മരിയ ബെന്നിക്ക്

തിരുവനന്തപുരം: മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ ഫലം ആരോഗ്യ മന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. 48,937 വിദ്യാര്‍ഥികളാണ് മെഡിക്കല്‍ റാങ്ക് ലിസ്റ്റിലുള്ളത്. ഇതില്‍ 36,398 പെണ്‍കുട്ടികളും 12,539 ആണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി ജെസ്മരിയ ബെന്നി ഒന്നാം റാങ്ക് കരസ്ഥമാക്കി. നീറ്റ് പരീക്ഷയിലും സംസ്ഥാനത്തെ ഉയര്‍ന്ന റാങ്ക് ജെസ്മരിയക്കായിരുന്നു. തിരുവനന്തപുരം കരമനയിലെ സംറീന്‍ ഫാത്തിമക്കാണ് രണ്ടാംറാങ്ക്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികളായ സെബമയും അറ്റ്ലിന്‍ ജോര്‍ജും മൂന്നും നാലും റാങ്കുകള്‍ കരസ്ഥമാക്കിയപ്പോള്‍ കോട്ടയം ജില്ലയിലെ മെറിന്‍ മാത്യൂ അഞ്ചാം റാങ്ക് നേടി.

എസ്സി വിഭാഗം ഒന്നാം റാങ്ക് രാഹുല്‍ അജിത്ത്, കണ്ണൂര്‍ , രണ്ടാം റാങ്ക് ചന്ദന ആര്‍ എസ്, തിരുവനന്തപുരം. എസ്ടി വിഭാഗം ഒന്നാം റാങ്ക് അമാന്‍ഡ എലിസബത്ത് സാം കോഴിക്കോട് രണ്ടാം റാങ്ക് ആദര്‍ശ് ഗോപാല്‍, തിരുവനന്തപുരം നേടി.

എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് അമല്‍ മാത്യു, കോട്ടയം, രണ്ടാം റാങ്ക് ശബരി കൃഷ്ണ എം കൊല്ലം നേടി.

എസ്സി വിഭാഗം ഒന്നാം റാങ്ക് സമിക് മോഹന്‍ കോഴിക്കോട്, രണ്ടാം റാങ്ക് അക്ഷയ് കൃഷ്ണയും എസ്ടി വിഭാഗം ഒന്നാം റാങ്ക് പവന്‍ രാജ് കാസര്‍കോട്, രണ്ടാം റാങ്ക് ശ്രുതി കെ കാസര്‍കോട് എന്നിവര്‍ നേടി.
www.cee.kerala.gov.in/keamresult2018/index.php എന്ന വെബ്സൈറ്റില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും. എല്ലാ വിജയികള്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

KCN

more recommended stories