കുഞ്ഞിനെയും കൊണ്ട് നാടുവിട്ട യുവതി പോലീസ് സ്റ്റേഷനില്‍ ഹാജരായി

നീലേശ്വരം: ഒരാഴ്ച മുമ്ബ് കുഞ്ഞിനെയും കൊണ്ട് നാടുവിട്ട യുവതി കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ചായ്യോം നരിമാളത്തെ രമ്യ (35)യാണ് കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. രമ്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് രമ്യ കുഞ്ഞിനോടൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ രമ്യ ഭര്‍ത്താവിനോടൊപ്പം പോകുന്നില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കോടതി രമ്യയെ സഹോദരന്റെ കൂടെ പോകാന്‍ അനുവദിച്ചു.

KCN

more recommended stories