മെസ്സിയുടെ ഫെയ്‌സ്ബുക് പേജില്‍ കേരളം; ത്രില്ലടിച്ച് ആരാധകര്‍

താരാരാധയ്ക്ക് അതിരുവയ്ക്കാത്ത മലയാളി ഒടുവില്‍ ലയണല്‍ മെസ്സിയുടെ വിരല്‍ത്തുമ്പിലുമെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍ മെസ്സിയുടെ ഓഫിഷ്യല്‍ ഫെയ്‌സ്ബുക് പേജില്‍ അവതരിപ്പിച്ച വിഡിയോയില്‍ നിറഞ്ഞുനിന്നതു കേരളം. ഒരു മിനിറ്റും അഞ്ചു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മൂന്നുതവണ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ആവേശത്തെയാണ് അവതരിപ്പിച്ചത്.

പാടത്തുയര്‍ത്തിയ കൂറ്റന്‍ കട്ടൗട്ട്, മെസ്സിയുടെ ചിത്രവുമേന്തിയുള്ള ആരാധകരുടെ റാലി എന്നിവ കേരളത്തിലെ ദൃശ്യങ്ങള്‍ തന്നെയെന്നാണു സൂചന. ‘ചങ്കാണ് അര്‍ജന്റീന’ എന്ന ഫെയ്‌സ്ബുക്കിലെ പ്രശസ്തമായ പ്രൊഫൈല്‍ ഫ്രെയിം വാചകവും വിഡിയോയിലുണ്ട്. കേരളത്തിനു പുറമേ അര്‍ജന്റീന, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരെയും വിഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് ഔദ്യോഗിക പേജില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോയില്‍ കേരളവുമുണ്ടെന്നറിഞ്ഞതോടെ ലൈക്കുകളും കമന്റുകളുമായി മലയാളികള്‍ ഇതിലേക്ക് ഒഴുകിയെത്തി. ഇതൊരു വലിയ അംഗീകാരമെന്നായിരുന്നു മിക്കവരുടെയും പ്രതികരണം.

വിഡിയോ
https://www.facebook.com/leomessi/videos/2285413758144872/

KCN

more recommended stories