റെയില്‍വേയുടെ അവഗണന എം.പി.യുടെ പരാജയം മൂലം: ഹക്കിം കുന്നില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയോട് റെയില്‍വേ കാണിക്കുന്ന അവഗണന സ്ഥലം എം.പി. പി. കരുണാകരന്റെ നിരുത്തരവാദപരമായ നിലപാട് മൂലമാണെന്നും റെയില്‍വേ വികസനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ ശക്തമായ ഇടപെടല്‍ ഇല്ലാത്തത് കൊണ്ടാണെന്നും ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍. കാസര്‍കോട് ജില്ലയോട് റെയില്‍വേ കാണിക്കുന്ന അവഗണനയിലും അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് ജില്ലയില്‍ സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരിന്നു അദ്ദേഹം. യോഗത്തില്‍ നാം ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കരുണ്‍ താപ്പ, വിനോദ് കമാര്‍ പള്ളയില്‍ വീട്, ബി.പി. പ്രദീപ് കുമാര്‍. കെ.പി.മോഹന്‍, സിജോ തോമസ്, ഷാഫി പള്ളിക്കര, ജമീല, ഇസ്മായില്‍ ചിത്താരി, ഉണ്ണികൃഷണന്‍ പൊയിനാച്ചി ., പൊതുപ്രവര്‍ത്തകനുീ അദ്ധ്യാപകനുമായ രാജന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ച

KCN

more recommended stories