കുവൈറ്റില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിച്ചു

കുവൈറ്റ്: കുവൈറ്റില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം വര്‍ദ്ധിപ്പിച്ചു. ഒരു മണിക്കൂര്‍ സമയമാണ് വര്‍ദ്ധിപ്പിച്ചതെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു. നിലവില്‍ ആറ് മണിക്കൂര്‍ മാത്രമുണ്ടായിരുന്ന പ്രവര്‍ത്തി സമയം ഏഴ് മണിക്കൂറാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ തീരുമാനപ്രകാരം വിദ്യാഭ്യാസം, വിവര സാങ്കേതിക വിഭാഗം, കൃഷി, കസ്റ്റംസ്,മതകാര്യം,സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ തുടങ്ങി 24 വകുപ്പുകള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2. 30 വരെയും ബാക്കിയുള്ള വകുപ്പുകള്‍ രാവിലെ 8 മണി മുതല്‍ 3 മണിവരെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. അതേ സമയം സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ പുതിയ തീരുമാനം ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

KCN

more recommended stories