പ്രതിഭകളെ അനുമോദിച്ച് ഈസ്റ്റ് വെസ്റ്റ് എടനീര്‍

എടനീര്‍: എടനീര്‍ ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ 2017-18 വര്‍ഷത്തെ സമസ്ത പൊതുപരീക്ഷയില്‍ റൈഞ്ച തലത്തില്‍ ഡിസ്റ്റിംഗിഷന്‍ നേടിയ വിദ്യാര്‍ത്ഥികളെയും ജി എച്ച് എസ് സ്‌കൂള്‍ എടനീരില്‍ എസ്.എസ്.എല്‍.സി യില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഈസ്റ്റ് വെസ്റ്റ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എടനീര്‍ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. ക്ലബ് പരിസരത്തും മദ്രസ ഹാളിലും നടന്ന പരിപാടിയില്‍ അഹമ്മദലി എം.എച്ച് സ്വാഗതവും, ഖലീല്‍ ബോംബൈ അധ്യക്ഷതയും വഹിച്ചു. നൗഫല്‍ ദാരിമി (ഖത്തീബ് ഇടനീര്‍ ജുമാമസ്ജിദ് )ഉദ്ഘടനവും അനുമോദന പ്രസംഗവും നടത്തി. ജി എച്ച് എസ് എസ് എടനീര്‍ പ്രിന്‍സിപ്പല്‍. യതീഷ് കുമാര്‍.പി ടി എ പ്രസിഡണ്ട് മുനീര്‍ കുഞ്ചാര്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. അബ്ദുറഹിമാന്‍ ഹാജി (സെക്രട്ടറി ഖിളര്‍ ജുമാ മസ്ജിദ് – ഇടനീര്‍) സ്‌നേഹോപഹാര വിതരണം നടത്തി.

അന്‍വര്‍ (വൈസ് പ്രിന്‍സിപ്പല്‍ എടനീര്‍ ജി എച്ച് എസ് എസ്), അഷ്റഫ് ഇ.അസ്ലം, എന്‍.എ. ഹുസൈന്‍ ബേക്കല്‍, റംഷീദ് എടനീര്‍, ഈസ്റ്റ് വെസ്റ്റ് ജിസിസി സെക്രട്ടറി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അഷ്‌ക്കര്‍ സി കെ നന്ദി പറഞ്ഞു.

KCN

more recommended stories