ആലൂര്‍ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

കാസര്‍കോട് : സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ പുതിയ മദ്രാസ അദ്ധ്യായന വര്‍ഷാരംഭത്തോടനുബന്ധിച്ച് പ്രവേശനോത്സവം നടത്തി. ജമാഅത്ത് പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബും സദര്‍ മുഅല്ലിമുമായ മുഹമ്മദ് കുഞ്ഞി ഹനീഫി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതവും ഇസ്മായില്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു നൂറുല്‍ ഹുദായവജന സംഘം കുട്ടികള്‍ക്കു മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു മുഅല്ലിമുമാരായ അല്‍താഫ് ഹിമമി, സവാദ് ഉസ്താദ് ,ജമാഅത്ത് ഭാരാവാഹികളായ അബ്ദുല്‍ ഖാദര്‍ കോളോട്ട്, ബഷീര്‍ കടവില്‍,അസീസ് എം.എ, അബ്ദുല്ല അപ്പോളോ, അബ്ദുള്‍ ഖാദര്‍ ടി.എ, മസ്ജിദ് പുനര്‍നിര്‍മ്മാണ കമ്മിറ്റി ഭാരാവാഹികളായ ഇസ്മായില്‍ മാസ്റ്റര്‍, അബ്ദുല്ല ആലൂര്‍ പി.ടി.എ കമ്മിറ്റി അംഗങ്ങളായ എ.ടി അബു, മന്‍സൂര്‍ ഫൈസി, ഇഖ്ബാല്‍ എം ടി,അസീസ് എ, അശ്രഫ് തോട്ടും ബാത്ത്, അബ്ദുള്‍ റഹ്മാന്‍ എ, എ.കെ അബ്ബാസ്, ആമുമീത്തല്‍, കാദര്‍ എം.എ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories