സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളേരിയ : ലയണ്‍സ് ക്ലബ്ബ് മുള്ളേരിയയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, വനിതാ വിഭാഗവുമായി സഹകരിച്ച് മുള്ളേരിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണ റൈ ഉദ്ഘാടനം ചെയ്തു. മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പി.മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രാജശ്രീ, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കെ വി വി ഇ എസ് വനിതാ വിഭാഗം പ്രസിഡന്റ് കെ.രേഖാ കരുണന്‍, വിനോദ് മേലത്ത്, ബലരാമന്‍ നമ്പ്യാര്‍, ശേഖരന്‍ നായര്‍ ടി.ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories