അനുസ്മരണ യോഗം സംഘടിപ്പിച്ചു

കാസര്‍കോട് : മുസ്ലിംലീഗ് 16-ാം വാര്‍ഡ് മുന്‍ സെക്രട്ടറിയും പച്ചക്കാടിന്റെ രാഷ്ട്രീയ മത രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അമീര്‍ പച്ചക്കാടിന്റെ വേര്‍പാടില്‍ മുനിസിപ്പല്‍ 16-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. രാപ്പകലില്ലാതെ നാടിനും പാര്‍ട്ടിക്കും വേണ്ടി ആത്മാര്‍ഥമായി പണിയെടുത്ത അമീറിനെയാണ് പുതിയ തലമുറ മാതൃകയാക്കേണ്ടതെന്നു യോഗം അഭിപ്രായപ്പെട്ടു. എ കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ എം കടവത്ത് ഉദ്ഘാടനം ചെയ്തു. അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, മൊയ്ദീന്‍ കൊല്ലമ്പാടി, കെ എം അബ്ദുള്ള ഹാജി, അസ്‌കര്‍ ചൂരി, അബൂബക്കര്‍ ഹാജി, അഷ്റഫ് എം പി ഇബ്രാഹിം തവക്കല്‍, ബഷീര്‍, നൗഷാദ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ എം ഹാരിസ് സ്വാഗതവും സെമീര്‍ നന്ദിയും രേഖപ്പെടുത്തി.

KCN