പ്രവീണ്‍ കുടുംബ സഹായ സമിതി രൂപികരിച്ചു

മൊഗ്രാല്‍പുത്തൂര്‍ : ജോലിക്കിടയില്‍ ഷോക്കേറ്റ് മരണപ്പെട്ട കെ എസ് ഇ ബി കരാര്‍ ജീവനക്കാരന്‍ ബ്ലാര്‍ക്കോട് സ്വദേശി പ്രവീണ്‍ ശങ്കര്‍ നായ്ക്കിന്റെ കുടുംബത്തെ സഹായിക്കാന്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെയും, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സഹായ സമിതി പ്രവര്‍ത്തനം തുടങ്ങി. കരാര്‍ ജീവനക്കാരനായതിനാല്‍ കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്നും ധനസഹായമോ ഭാര്യക്ക് ജോലിയോ ലഭിക്കാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നും സഹായം സ്വീകരിച്ച് കുടുംബത്തിന് നല്‍കും.

2 ചെറിയ കുട്ടികളും ഭാര്യയും പ്രായമേറിയ അച്ഛനും അമ്മയും അടങ്ങിയ കുടുംബം പ്രവീണിന്റെ മരണത്തോടെ പ്രയാസത്തിലാണുള്ളത്. ജനപ്രതിനിധികള്‍,സന്നദ്ധസംഘടനകള്‍, പ്രവീണിന്റെ സുഹൃത്തുക്കള്‍, നാട്ടുക്കാര്‍ എന്നിവരെ ഉള്‍പ്പെട്ട സഹായ സമിതി ചെയര്‍മാനായി,മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ ചെയര്‍മാനും, ഹര്‍ഷവര്‍ദ്ധ നായ്ക്ക് കണ്‍വീനറും റഫീഖ് കുന്നില്‍ ട്രഷറായും പ്രവര്‍ത്തിച്ചു വരുന്നു. സമിതിയുടെ പേരില്‍ കാസര്‍കോട് ആക്‌സിസ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 18 വര്‍ഷത്തോളം മികച്ച സേവനം ചെയ്ത പൊതു പ്ര പ്രവര്‍ത്തകനായ ജീവനക്കാരനായിരുന്ന പ്രവീണിന്റെ കുടുംബ സഹായ നിധിയിലേക്ക് ഉദാരമായ സംഭാവന ചെയ്യണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചു.

ധന സമാഹരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വനിച്ചു. ശ്രീധരന്‍ മാസ്റ്റര്‍ മ ആദ്യസഹായം സമിതിക്ക് കൈമാറി. എന്‍എ നെല്ലിക്കുന്ന് എം എല്‍ എ, എ എ ജലീല്‍, മുജീബ് കമ്പാര്‍,ഹമീദ് ബള്ളൂര്‍, ഹര്‍ഷവര്‍ദ്ധന നായ്ക്ക്,, എസ് എച്ച് ഹമീദ്, പ്രമീളമജല്‍,അശോകന്‍, ആനന്ദ്, എം എ നജീബ് ,സനല്‍, ചന്ദ്രശേഖര്‍, രാജേന്ദ്ര, കെ ബി നിസാര്‍, ഇഖ്ബാല്‍ എരിയാല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്കൗണ്ട് വിവരങ്ങള്‍: ആക്‌സിസ് ബാങ്ക് കാസര്‍കോട് ബ്രാഞ്ച്: അക്കൗണ്ട് നമ്പര്‍: 9180 100 43681 643 IFSC code UTIB0000601

KCN

more recommended stories