ജി.സി.സി – കെ.എം.സി.സി. മച്ചംപാടി കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: എം.സി.ഖമറുദ്ദീന്‍

മച്ചംപാടി: അര്‍ദ്ധ രാത്രിയുടെ അന്തിയാമങ്ങളില്‍ അരപട്ടിണിയുമായി ജന്മം നല്‍കിയ നാട്ടിലെ നിര്‍ധരരായവരുടെ കണ്ണീരൊപ്പാനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നേതൃത്വം നല്‍കുന്ന ജി.സി.സി – കെ.എം.സി.സി. മച്ചമ്പാടി കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍ പറഞ്ഞു.

ജി സി സി – കെ എം സി സി മച്ചംപാടി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെറും ആറ് മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച ബൈത്തുറഹ്മ താക്കോല്‍ കൈമാറ്റ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈത്തു റഹ്മയുടെ താകോല്‍ദാന കര്‍മ്മം മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. നാസര്‍ ഫൈസി കുടത്തായി മുഖ്യ പ്രഭാഷണം നടത്തി ജി സി സി കെ എം സി സി മച്ചംപാടി അധ്യക്ഷന്‍ ഹുസൈന്‍ മച്ചംപാടി അധ്യക്ഷത വഹിച്ചു. അതാവുള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ഥന നടത്തി. ബൈത്തു റഹ്മ വീടിന്റെ അധാരം മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം അബ്ബാസ് കൈ മാറി.
മഞ്ചുനാഥ ആള്‍വ, എ കെ എം അഷ്‌റഫ്, ഹര്‍ഷാദ് വോര്‍ക്കാടി, സൈഫുള്ള തങ്ങള്‍, അബ്ദുല്ല കജ, യു എ ഖാദെര്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എ കെ ആരിഫ്, അഡ്വ സാകിര്‍, സെഡ് എ കയ്യാര്‍, മഞ്ചേശ്വരം പ്രസ് ക്ലബ് പ്രസിഡന്റ് ആരിഫ് മച്ചംപാടി, മൂസ തോക്കെ, മൂസ ദുബൈ, ഹാരിസ് പാവൂര്‍, സിദ്ധീഖ് മഞ്ചേശ്വരം, കെ എം സി സി നേതാക്കളായ അബ്ദുല്ല ബംബ്രാണ, മഹമൂദ് മുട്ടം, റസാഖ് അയ്യൂര്‍, റഹീം ബംബ്രാണ, ഖാദര്‍ നാട്ടക്കല്‍, അലി ഹാജി എന്നിവര്‍ സംസാരിച്ചു. ഇസ്മായില്‍ നവാബ്, സിദ്ദിഖ് പള്ളി ഹാജി, അബ്ദുല്‍ ഖാദര്‍ കാണങ്കോടി, ഇബ്രാഹിം പാവൂര്‍, അസീസ് ഹാജി, ഇസ്മായില്‍ എസ് യു നഗര്‍, മജീദി മച്ചംപാടി, റാസിഖ് പി എച്ച്, സക്കറിയ പി എച്ച്, ശാക്കിര്‍ ഗുഡ്ഡ, റഹീം പാപ്പില, സക്കരിയ പാപ്പില, റസാഖ് പുച്ചത്തവയല്‍, ഗഫൂര്‍ പുച്ചത്തവയല്‍, ഷരീഫ് കാണങ്കോടി, ഖലീല്‍ മച്ചംപാടി, സക്കറിയ മജ്മ, ഹാരിസ് ദര്‍ക്കാസ്, ലത്തീഫ് പി എച്ച്, ജാബിര്‍ കേരി, ഹൈദര്‍ പള്ളം, ഇഖ്ബാല്‍ പിഎച്ച്, അഷ്‌റഫ് കോടി എന്നിവര്‍ നേതൃത്വം നല്‍കി. ബൈത്തു റഹ്മ കമ്മിറ്റി ചെയര്‍മാന്‍ പി എച്ച് അബ്ദുല്‍ ഹമീദ് സ്വാഗതവും ഹനീഫ് മച്ചംപാടി നന്ദിയും പറഞ്ഞു.

KCN

more recommended stories