ഹൃദയാഘാതം: നടന്‍ ക്യാപ്റ്റന്‍ രാജു ഒമാനില്‍ ആശുപത്രിയില്‍

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

KCN

more recommended stories