സീതാംഗോളിയില്‍ വ്യാപാരിയെ കാറിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

സീതാംഗോളി: ആള്‍ട്ടോ കാറിലെത്തിയ നാലംഗ സംഘം വ്യാപാരിയെ കടയില്‍ കയറി വെട്ടി. ഗുരുതരമായി പരിക്കേറ്റ വ്യാപാരിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ് ബി ടി അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയും ചെയ്യുന്ന ആരിഫിനാണ് (31) വെട്ടേറ്റത്.

കാറിലെത്തിയ നാലംഗ സംഘം വടിവാള്‍ കൊണ്ട് ആരിഫിനെ വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ആരിഫ് ഓടി രക്ഷപ്പെടുകയും തൊട്ടടുത്ത ആരാധനാലയത്തില്‍ അഭയം തേടിയതോടെ അക്രമി സംഘം കടന്നുകളയുകയുമായിരുന്നു. നേരത്തെയുണ്ടായ ഒരു അക്രമ സംഭവത്തിന്റെ വൈരാഗ്യമായിരിക്കാം ആരിഫിനെ അക്രമിച്ചതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

KCN

more recommended stories